---
title: "സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി താഴെ ചൊവ്വയിൽ നേവി ബാൻഡിന്റെ സംഗീതവിരുന്ന്"
english_title: "Indian Navy Band Performance Thazhe Chovva Kannur Independence Day 2026"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/378491/indian-navy-band-thazhe-chovva-independence-day-music-show`"
published_at: "2026-08-14T13:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7ecce4c02b2_1000233192.jpg"
keywords: ["Indian Navy Band", "Ezhimala Naval Academy", "Secura Centre", "Patriotic Son"]
---

# സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി താഴെ ചൊവ്വയിൽ നേവി ബാൻഡിന്റെ സംഗീതവിരുന്ന്

> **Lead Summary:** **കണ്ണൂർ**: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി, ഏഴിമല നാവിക അക്കാദമിയിലെ ഇന്ത്യൻ നേവി ബാൻഡ് താഴെ ചൊവ്വ സെക്യൂറ സെന്റർ പരിസരത്ത് പ്രത്യേക സംഗീതപരിപാടി അവതരിപ്പിച്ചു. സ്വാതന്ത്ര്യത്തിന്റെ ആവേശവും രാജ്യസ്‌നേഹത്തിന്റെ അഭിമാനവും സംഗീതത്തിലൂടെ പകർന്നുനൽകുന്ന ഈ പ്രത്യേക പരിപാടിയിൽ ദേശഭക്തിഗാനങ്ങളും ഹൃദയസ്പർശിയായ സംഗീതാവിഷ്‌കാരങ്ങളും ഇന്ത്യൻ നേവി ബാൻഡിന്റെ മികവുറ്റ വാദ്യാവതരണങ്ങളും അരങ്ങേറ. സംഗീതത്തിന്റെയും ദേശസ്‌നേഹത്തിന്റെയും മനോഹരമായ സംഗമമായി ഈ സംഗീതസന്ധ്യ.

## Article Content

**കണ്ണൂർ**: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി, ഏഴിമല നാവിക അക്കാദമിയിലെ ഇന്ത്യൻ നേവി ബാൻഡ് താഴെ ചൊവ്വ സെക്യൂറ സെന്റർ പരിസരത്ത് പ്രത്യേക സംഗീതപരിപാടി അവതരിപ്പിച്ചു. സ്വാതന്ത്ര്യത്തിന്റെ ആവേശവും രാജ്യസ്‌നേഹത്തിന്റെ അഭിമാനവും സംഗീതത്തിലൂടെ പകർന്നുനൽകുന്ന ഈ പ്രത്യേക പരിപാടിയിൽ ദേശഭക്തിഗാനങ്ങളും ഹൃദയസ്പർശിയായ സംഗീതാവിഷ്‌കാരങ്ങളും ഇന്ത്യൻ നേവി ബാൻഡിന്റെ മികവുറ്റ വാദ്യാവതരണങ്ങളും അരങ്ങേറ. സംഗീതത്തിന്റെയും ദേശസ്‌നേഹത്തിന്റെയും മനോഹരമായ സംഗമമായി ഈ സംഗീതസന്ധ്യ.

നാവികസേനയുടെ സംഗീത വിരുന്ന് ആസ്വദിക്കാൻ സ്ത്രീകളും കുട്ടികളുമടങ്ങുന്ന നൂറുകണക്കിനാളുകൾ എത്തിച്ചേർന്നിരുന്നു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/378491/indian-navy-band-thazhe-chovva-independence-day-music-show`)